Today: 29 May 2025 GMT   Tell Your Friend
Advertisements
മാക്രോണിനെ തല്ലിയോ ഭാര്യ?
Photo #1 - Europe - Otta Nottathil - macron_wife_slap
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റും തമ്മിലുള്ള പ്രണയകലഹമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. തെക്കുകിഴക്കനേഷ്യന്‍ പര്യടനത്തിനായി വിയറ്റ്നാമിലെത്തിയപ്പോള്‍ മാക്രോണിന്‍റെ മുഖത്ത് പിടിച്ച് ഭാര്യ തള്ളുന്നതിന്‍റെ വിഡിയോകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഭാര്യ ഫ്രഞ്ച് പ്രസിഡന്‍റിനെ തല്ലുന്നു എന്ന മട്ടിലാണ് വിഡിയോ പ്രചരിച്ചതെങ്കിലും ദമ്പതികള്‍ക്കിടയിലുള്ള ചെറിയൊരുകലഹം മാത്രമാണതെന്നാണ് പ്രസിഡന്‍റിന്‍റെ ഓഫിസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ പര്യടനമാണ് മാക്രോണ്‍ നടത്തുന്നത്. 47കാരനായ മാക്രോണും 72 വയസുള്ള ബ്രിജിറ്റും ഒന്നിച്ച് ഫ്ലൈറ്റ് ഇറങ്ങി വരുന്നതും വിഡിയോയില്‍ വ്യക്തമാണ്. പക്ഷേ പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ചിരുന്നില്ലെന്നത് ചെറുതല്ലാത്ത സംശയം ഉയര്‍ത്തുന്നുമുണ്ട്.

വിദ്യാര്‍ഥിയായിരുന്ന മാക്രോണിനെ ചെറുപ്പം മുതലേ ബ്രിജിറ്റ് പീഡിപ്പിക്കുകയായിരുന്നുവെന്നും ഇപ്പോഴും അതു തന്നെ തുടരുന്നുവെന്നുമാണ് എക്സില്‍ വിഡിയോ പങ്കു വച്ചു കൊണ്ട് പലരും കുറിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന്‍റെ ഇരയാണ് മാക്രോണെന്നും അതു ചിരിച്ചു തള്ളേണ്ടതല്ലെന്നും അഭിപ്രായമുണ്ട്.

24 വയസ്സിന്‍റെ പ്രായവ്യത്യാസമാണ് മാക്രോണും ഭാര്യയും തമ്മിലുള്ളത്. ആദ്യമായി കാണുമ്പോള്‍ മാക്രോണിന് 15 വയസ്സായിരുന്നുവെന്ന് ബ്രിജിറ്റ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അന്ന് 39 വയസ്സുള്ള ബ്രിജിറ്റ് കാത്തലിക് സ്കൂളിലെ നാടകാധ്യാപികയായാണ് എത്തിയത്. അതിനും 20 വര്‍ഷം മുന്‍പേ തന്നെ ബ്രിജിറ്റ് ബാങ്ക് ജീവനക്കാരനായ ആന്‍ഡ്രേ ലൂയിസ് ഓസിയറിനെ വിവാഹം കഴിച്ചിരുന്നു. അവര്‍ക്കു മൂന്നു മക്കളുമുണ്ടായിരുന്നു. ഹൈസ്കൂളില്‍ ബ്രിജിറ്റിന്‍റെ മക്കളുടെ ക്ളാസ്മേറ്റായിരുന്നു അന്ന് മാക്രോണ്‍.

പതിനാറാം വയസില്‍ അധ്യാപികയുമായി മാക്രോണ്‍ പ്രണയത്തിലായി. അധികം വൈകാതെ ബ്രിജിറ്റും ആ പ്രണയം അംഗീകരിച്ചു. തുടക്കകാലത്ത് ബ്രിജിറ്റിന്‍റെ മകളുമായി മാക്രോണ്‍ പ്രണയത്തിലാണെന്നാണ് മാക്രോണിന്‍റെ മാതാപിതാക്കള്‍ ധരിച്ചിരുന്നത്. എന്നാല്‍ അധ്യാപികയുമായാണ് പ്രണയം എന്നറിഞ്ഞതോടെ അവര്‍ മകനെ സ്കൂളില്‍ നിന്ന് മാറ്റി പാരിസിലെ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തു. അക്കാലത്ത് മാക്രോണ്‍ മറ്റാരെങ്കിലുമായും പ്രണയത്തിലാകുമെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ബ്രിജിറ്റ്. പക്ഷേ മാക്രോണ്‍ ബ്രിജിറ്റുമായി ബന്ധം തുടര്‍ന്നു 10 വര്‍ഷത്തോളം അവര്‍ പ്രണയിച്ചു. തന്‍റെ പ്രണയം മക്കളെ ദോഷമായി ബാധിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. അതു കൊണ്ടാണ് അത്രയും സമയം എടുത്തത്. 2006ല്‍ ബ്രിജിറ്റ് വിവാഹമോചിതയായി. അടുത്ത വര്‍ഷം 54ാം വയസ്സില്‍ 29 വയസ്സുള്ള മാക്രോണിനെ വിവാഹവും കഴിച്ചു. ആദ്യവിവാഹം നടന്ന ലേ ടോഖെറ്റ് എന്ന റിസോര്‍ട്ടില്‍ വച്ചു തന്നെയായിരുന്നു രണ്ടാം വിവാഹവും. ഇരുവരുടെയും കുടുംബവും അപ്പോഴേക്കും ബന്ധം അംഗീകരിച്ചിരുന്നു. പിന്നീട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്‍റാിയ അധികാരമേറ്റത്.
- dated 28 May 2025


Comments:
Keywords: Europe - Otta Nottathil - macron_wife_slap Europe - Otta Nottathil - macron_wife_slap,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us